തിരുവല്ല: താലൂക്കിലെ കാവുംഭാഗം വില്ലേജിൽ റീ സർവേ നടത്തിയപ്പോൾ മുൻസിപ്പൽ പരിധിയിലെ പെരിങ്ങോൾ പ്രദേശത്തിനും പെരിങ്ങര പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങൾക്കും ബ്ലോക്ക് നമ്പർ 7 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഇരട്ടിപ്പായി വന്നതിനാൽ സാങ്കേതിക അപാകത പരിഹരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ മുൻസിപ്പൽ പരിധിയിലുള്ള റീസർവേ ബ്ലോക്ക് 7 എന്നത് ബ്ലോക്ക് നമ്പർ 263 എന്ന് ഭേദഗതി ചെയ്ത് 28.12.2021ലെ കേരള ഗസറ്റ് നമ്പർ 51 വാല്യം X, പേജ് നമ്പർ 18395, പാർട്ട് നമ്പർ 111 കമ്മീഷണറേറ്റ് ഒഫ് ലാൻഡ് റവന്യു ഭാഗത്ത് പ്രസിദ്ധീകരിച്ചിട്ടുള്ളതാണെന്ന് എന്ന വിവരം തഹസിൽദാർ (ഭൂരേഖ) അറിയിച്ചു.