covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 774 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 210586 പേർക്ക് രോഗം ബാധി​ച്ചിട്ടുണ്ട്.
കൊവിഡ് ബാധിതരായ കുന്നന്താനം സ്വദേശി (63), നാരങ്ങാനം സ്വദേശി (58) എന്നി​വർ ഇന്നലെ മരി​ച്ചു. ഇന്നലെ 321 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 206402 ആണ്. ജില്ലക്കാരായ 2703 പേർ ചി​കി​ത്സയി​ലാണ്. ഇതിൽ 2575 പേർ ജില്ലയിലും, 128 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയിൽ ആകെ 2526 പേർ നിരീക്ഷണത്തിലാണ്.