inaguaration-
ഇ.എം. എസ്‌. ചാരിറ്റബിൾ സൊസൈറ്റിയുടെ സ്‌നേഹാലയം മന്ത്രി വീണ ജോർജ് ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്തു. പി. ആർ. പി. സി. രക്ഷാധികാരി കെ. പി. ഉദയഭാനു, പി. ബി. ഹർഷകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി എന്നിവർ പങ്കെടുത്തു. സോമപ്രസാദ് എം. പി യുടെ ഫണ്ടിൽ നിന്നുള്ള തുകയും സംഭാവനയായി ലഭിച്ച തുകയും ഉപയോഗിച്ചാണ് എലിയറയ്ക്കലിൽ കെട്ടിടം നിർമ്മിച്ചത് . എലിയറയ്ക്കലിൽ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ അദ്ധ്യക്ഷത വഹിച്ചു .സംസ്ഥാന സഹകരണ സർക്കിൾ യൂണിയൻ അംഗം പി. ജെ. അജയകുമാർ കിടപ്പുരോഗികളുടെ ഫോറം സ്വീകരിച്ചു. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി രോഗികൾക്കുള്ള പ്രതിമാസ കിറ്റ് വിതരണംചെയ്തു. എൻ.ശശിധരൻ നായർ, പി.എസ്.മോഹനൻ, കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ തുളസീമണിയമ്മ, വർഗീസ് ബേബി, , ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, മലയാലപ്പുഴ മോഹനൻ, പി. എസ്. കൃഷ്ണകുമാർ, സംഗേഷ് ജി .നായർ ,എം.എസ്. ഗോപിനാഥൻ, മനോഹരൻ, ബിജു ഇല്ലിരിക്കൽ, രാധാകൃഷ്ണൻ , വി. രംഗനാഥ്, ടി. രാജേഷ് കുമാർ, എം. സി. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു .