ചെങ്ങന്നൂർ: പോപ്പുലർ ഫ്രണ്ട് ഭീകരതക്ക് എതിരെ ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന ജനകീയ പ്രതിരോധ പരിപാടികളുടെ ഭാഗമായി ഇന്ന് വൈകിട്ട് 4ന് ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിൽ പൊതുസമ്മേളനം നടത്തും. ചെങ്ങന്നൂർ മാന്നാർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ പ്രതിരോധവും, പൊതുസമ്മേളനവും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വക്താവ് അഡ്വ.നാരായണൻ നമ്പൂതിരി , സംസ്ഥാന സെൽ കോഡിനേറ്റർ അശോകൻ കുളനട, മേഖലാ പ്രസിഡന്റ് കെ. സോമൻ, എന്നിവർ പ്രസംഗിക്കുമെന്ന് പ്രോഗ്രാം കൺവീനർ സജു ഇടക്കല്ലിൽ അറിയിച്ചു.