15-dcc-pic
ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിന്റെ ജില്ലാതല അംഗത്വ വിതരണ ഉദ്ഘാടനം ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എ.സുരേഷ് കുമാർ നിർവഹിക്കുന്നു

പത്തനംതിട്ട: കോൺഗ്രസ് അനുകൂല അഭിഭാഷക സംഘടനയായ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിന്റെ അംഗത്വ വിതരണം ആരംഭിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ.സുരേഷ് കുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പനച്ചമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സുനിൽ.എസ്.ലാൽ, അഡ്വ. വി.ആർ.സോജി, അഡ്വ. റോഷൻ നായർ, ജോമോൻ എന്നിവർ പ്രസംഗിച്ചു.