പന്തളം: മഹാദേവർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ മായയക്ഷിയമ്മയുടെ തിരുവുത്സവത്തോടനുബന്ധിച്ച് 16ന് ദീപാരാധനയ്ക്ക് ശേഷം ഭക്തജനങ്ങൾ കൊടിക്കൂറ ബന്ധിച്ച് കൊടിമരമുയർത്തും. 17 ന് വൈകിട്ട് 6.30ന് താലപ്പൊലി ഘോഷയാത്രയും തുടർന്ന് ചന്ദ്രപ്പൊങ്കാലയും നടത്തും.18 ന് തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷം മുട്ടാർ അയ്യപ്പക്ഷേത്രത്തിൽ നിന്ന് കാവടിഘോഷയാത്ര ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. തുടർന്ന് പഞ്ചാമൃതാഭിഷേകവും അന്നദാനവും.