പന്തളം: അടൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകർക്കും ഒാഫീസുകൾക്കും നേരെ നടന്ന സി.പി.എം അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.എം നസീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ബിജു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു,ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ , ഡി.സി.സി സെക്രട്ടറി അഡ്വ.ഡി.എൻ തൃദീപ്, ഐക്കര ഉണ്ണികൃഷ്ണൻ ,സജി കൊട്ടക്കാട്ട് ,ഡി.സി.സി മെമ്പർമാരായ പന്തളം മഹേഷ് ,അജി രണ്ടാംകുറ്റി, സഖറിയ ,ബ്ലോക്കു വൈസ് പ്രസിഡന്റ് ജി. അനിൽകുമാർ. മണ്ഡലം പ്രസിഡന്റുമാരായ സി.ജി ജോയി ,മുല്ലൂർ സുരേഷ് , വേണുകുമാരൻ നായർ , പന്തളം വാഹിദ് ,മനോജ് ,ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മഞ്ജു വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു.