ശബരിമല : ഈ വർഷത്തെ മണ്ഡല - മകരവിളക്ക് മഹോത്സവം ഭംഗിയായി നടത്തുന്നതിന് അക്ഷീണം പ്രവർത്തിച്ച എല്ലാവർക്കും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി. ആഭ്യന്തരം, പൊതുഭരണം, റവന്യൂ, ആരോഗ്യം, പൊതുമരാമത്ത്, ജലവിഭവം, ഗതാഗതം, ഊർജ്ജം, വനം, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തുടങ്ങിയവരിലെ ഉദ്യോഗസ്ഥർ അവസരത്തിനൊത്ത് ഉണർന്നു പ്രവർത്തിച്ചു. ബി എസ് എസ്. എൻ. എൽ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ ആർ.എ. എഫ്, എൻ. ഡി.ആർ. എഫ് സേനാംഗങ്ങൾ തുടങ്ങിയവർ അക്ഷീണമായ പ്രവർത്തനമാണ് കാഴ്ചവച്ചത്. കെ എസ് ആർ ടി സി യുടെ സേവനം ആശ്വാസകരമായിരുന്നു.