 
കൊടുമൺ: കൊടുമൺചിറയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ട 33 കുടുംബങ്ങൾ സി.പി.എമ്മിൽ ചേർന്നു. സ്വീകരണ യോഗം ജില്ലാ സെക്രട്ടറി കെ. പി ഉദയഭാനു ഉദ്ഘാടനംചെയ്തു. കെ .ചന്ദ്രിക അദ്ധ്യക്ഷയായി. കൊടുമൺ ഏരിയ സെക്രട്ടറി എ. എൻ.സലീം, ജില്ലാ കമ്മിറ്റിയംഗം കെ. കെ. ശ്രീധരൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ എ. വിപിൻകുമാർ, സോബി ബാലൻ,കെ. കെ. അശോക് കുമാർ, അനിക്കുട്ടൻ എന്നിവർ സംസാരിച്ചു.