r
കെ.ജി.എം.ഒ.എ വാഹനജാഥയ്ക്ക് നൽകിയ സ്വീകരണത്തിൽ ഡോ.ആശിഷ് മോഹൻകുമാർ സംസാരിക്കുന്നു

പത്തനംതിട്ട: പതിനൊന്നാം ശമ്പള പരിഷ്കരണത്തിൽ സർക്കാർ ഡോക്ടർമാർ നേരിട്ട അവഗണനയ്ക്കെതിരെ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന ജാഥ ജില്ലയിൽ പര്യടനം നടത്തി.

തിരുവല്ല താലൂക്ക് ആശുപത്രിയിൽ മുൻ സംസ്ഥാന നേതാക്കളായ ഡോ. രാധാകൃഷ്ണൻ, ഡോ. അനിൽകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി ജില്ലാ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രതിഷേധയോഗങ്ങൾ സംഘടിപ്പിച്ചു.

ജില്ലാ പ്രസിഡന്റ് ഡോ.ബാലചന്ദർ , സെക്രട്ടറി ഡോ.മാത്യു മാരേറ്റ്, ഡോ.ജ്യോതീന്ദ്രൻ, ഡോ. പ്രവീൺ കുമാർ , ഡോ.ഹരികൃഷ്ണൻ, ഡോ.ആശിഷ് മോഹൻകുമാർ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു.

സമാപന യോഗത്തിൽ ഡോ.മാത്യു, ഡോ.ജ്യോതീന്ദ്രൻ, ഡോ.ജിജോ എന്നിവർ സംസാരിച്ചു.