ball

തിരുവല്ല: ജില്ലാബാസ്ക്കറ്റ്ബാൾ ഒളിമ്പിക്സ്‌ ഗെയിംസ് ഒന്നാംമത്സരങ്ങൾ ഇന്നും നാളെയും തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കും. രണ്ടുദിവസത്തെ മത്സരങ്ങളിൽ പുരുഷന്മാരുടെ എട്ട് ടീമുകളും സ്ത്രീകളുടെ മൂന്നുടീമുകളും നോക്ക് ഔട്ട് രീതിയിൽ മത്സരിക്കും. ഇന്ന് രാവിലെ ഏഴിന് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. രാവിലെ രണ്ടുമത്സരങ്ങൾ നടക്കും. വൈകിട്ട് നാലുമുതലാണ് മത്സരങ്ങൾ. നാളെ വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനത്തിൽ നഗരസഭാചെയർപേഴ്സൺ ബിന്ദു ജയകുമാർ മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണംചെയ്യും. വിജയികൾക്ക് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.