14-dr-ms-sunil

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ താമസിക്കുന്ന നിരാലംബർക്ക് പണിത് നൽകുന്ന 233 -മത് സ്‌നേഹഭവനം ന്യൂയോർക്കിലുള്ള സണ്ണി ബെറ്റിയുടെയും കുടുംബത്തിന്റെയും സഹായത്താൽ പള്ളിക്കൽ കള്ളപ്പഞ്ചിറ സതീഷ് ഭവനത്തിൽ വിധവയായ മണിയമ്മയ്ക്കും കുടുംബത്തിനുമായി നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും സണ്ണിയുടെ സഹോദരൻ പി.ജെ. ലൂക്കോസും റിട്ട.എ.സി.പി ജോർജ് കോശിയും ചേർന്ന് നിർവഹിച്ചു. വാർഡ് മെമ്പർ ജഗദീശൻ, അഡ്വ. അജി ജോർജ്, കുഞ്ഞുമോൾ ലൂക്കോസ്, കെ.പി.ജയലാൽ, മന്മഥൻ പിള്ള ,ശ്രീലത തങ്കച്ചി എന്നിവർ പങ്കെടുത്തു.