dyfi
ധീരജ് വധത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.എെ നടത്തിയ പ്രതിഷേധ കൂട്ടായ്മ കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ഇടുക്കി പൈനാവ് കോളേജിലെ എസ്.എഫ്‌.ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.എെ ജനകീയ കൂട്ടായ്മ നടത്തി. കേന്ദ്ര കമ്മിറ്റി അംഗം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സംഗേഷ് ജി. നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ബി.സതീഷ് കുമാർ സംസാരിച്ചു. സമാപന യോഗം സി.പി.എം ജില്ലാകമ്മിറ്റി അംഗം പീലിപ്പോസ് തോമസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് അംഗം രാജു എബ്രഹാം, ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.ശ്യാമ, ആർ. മനു, ജില്ലാട്രഷറർ ബി.നിസാം, എം.അനീഷ് കുമാർ, അനീഷ് വിശ്വനാഥ്, ശ്രീനി എസ്. മണ്ണടി, നീതു അജിത്, ജെ.രാജകുമാർ തുടങ്ങിയവർ സംസാരിച്ചു.