മല്ലപ്പള്ളി : നാരകത്താനി - മുതുപാല റോഡ് തകർന്ന് യാത്രദുരിതം. വർഷങ്ങളായി ഇതാണ് സ്ഥിതി. അമിതമായി ഭാരംകയറ്റിയ വാഹനങ്ങൾ നിരന്തരം പോകുന്നതാണ് റോഡിന്റെ ഇൗ സ്ഥിതിക്ക് കാരണം. പുറമറ്റം ഗ്രാമ പഞ്ചായത്തിലെ നാരകത്താനി ജംഗ്ഷന് സമീപം 800 ടണ്ണിന് മുകളിൽ ഭാരംകയറ്റിയ വാഹനങ്ങൾ പോകുന്നത് ശിക്ഷാർഹമാണ് എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രയോജനമില്ല. പലഭാഗത്തും വലിയ കുഴികളാണ്. പാറമടകളിലെ അവശിഷ്ടങ്ങൾ എത്തിച്ചാണ് ഇവ അടയ്ക്കുന്നത്. 800മീറ്റർമാത്രം ദൈർഘ്യമുള്ളറോഡിന്റെ പണികൾ എത്രയും വേഗം തുടങ്ങുന്നതിന് നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു