തിരുവല്ല : നിരണം വെസ്റ്റ് സെന്റ് തോമസ് ഇവാൻജലിക്കൽ പള്ളി നവീകരിച്ചു. സഭയുടെ പ്രിസൈഡിങ്ങ് ബിഷപ്പ് ഡോ. തോമസ് എബ്രഹാം പ്രതിഷ്ഠാ കർമ്മം നിർവഹിച്ചു. റവ. വറുഗീസ് ഫിലിപ്പ്, റവ. ജോഷി മാത്യു, റവ.ജോർജ് ജോസഫ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ഡോ. വറുഗീസ് മാത്യു, എബി മാത്യു, സനൽ കുമാർ, കെ.ജി.ഫിലിപ്പ്, കെ.പി.സാമുവൽ എന്നിവർ പ്രസംഗിച്ചു.