തിരുവല്ല : കാവുംഭാഗം-മുത്തൂർ റോഡിൽ പരുത്തിക്കൽ പടിയിലെ അപകടവളവിൽ ബി.ജെ.പി.മന്നംകരച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂലക്കണ്ണാടി സ്ഥാപിച്ചു. വാർഡ് കൗൺസിലർ വിജയൻ തലവന ഉദ്ഘാടനം ചെയ്തു. കൗൺസിലർ ശ്രീനിവാസ് പുറയാറ്റ്, ബി.ജെ.പി. നോർത്ത് മേഖലാ പ്രസിഡന്റ് സുധീഷ് മേച്ചേരിൽ, ജനറൽ സെക്രട്ടറി അഖിൽ കുമാർ, രാധാകൃഷ്ണൻ വൃന്ദാവൻ, റോജി വർഗീസ്, രാജൻ പ്രണവം എന്നിവർ പ്രസംഗിച്ചു.