കൊടുമൺ: കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെയുള്ള അടൂർ മണ്ഡലത്തിലെ സി.പി.ഐ സമരപ്രചരണ വാഹന ജാഥ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി. മുരുകേഷ് ഉദ്ഘാടനംചെയ്തു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ഐക്കാട് ഉദയകുമാർ അദ്ധ്യക്ഷനായിരുന്നു കൊടുമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബു , ജില്ലാ സെക്രട്ടറി എ.പി ജയൻ, സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, ജില്ലാ അസി.സെക്രട്ടറി ഡി.സജി, ജില്ലാ എക്സിക്യൂട്ടിവ് അംഗം അരുൺ കെ.എസ് മണ്ണടി, ബി.കെ എം.യു ജില്ലാ സെക്രട്ടറി കുറുമ്പകര രാമകൃഷ്ണൻ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു. ഏഴംകുളം നൗഷാദ് ജാഥാക്യാപ്റ്റനും ആർ. രാജേന്ദ്രൻ പിള്ള വൈസ് ക്യാപ്റ്റനും എ.പി. സന്തോഷ് ഡയറക്റ്ററുമാണ്. അഡ്വ.ആർ. ജയൻ, ടി.ആർ. ബിജു ,എൻ.കെ .ഉദയകുമാർ, എസ്. അഖിൽ, രേഖാ അനിൽ, ബിബിൻ ഏബ്രഹാം എന്നിവർ ജാഥാംഗങ്ങളാണ്.