 
തിരുവല്ല: ലഹരിക്കും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കുമെതിരെ പെന്തക്കോസ്തൽ കൗൺസിൽ ഒഫ് ഇന്ത്യ സംസ്ഥാന സമിതിയുടെ കേരള യാത്രയ്ക്ക് ജില്ലയിൽ സ്വീകരണം നൽകി. നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു. പി.സി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റർ തോമസ് എം.പുളിവേലിൽ അദ്ധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് എൻ.എം.രാജു മുഖ്യപ്രഭാഷണം നടത്തി. പാസ്റ്റർ ഫെയ്ത്ത് ബ്ലെസൻ, ദേശീയ സമിതിയംഗങ്ങളായ പാസ്റ്റർ രാജു ആനിക്കാട്, ജോജി ഐപ്പ് മാത്യുസ്, സംസ്ഥാന മിഷൻ കോർഡിനേറ്റർ പാസ്റ്റർ രാജീവ് ജോൺ, ട്രഷറർ ഏബ്രഹാം ഉമ്മൻ, പാസ്റ്റർ ടൈറ്റസ് ജോൺസൺ, പി.ഡബ്ള്യു.സി സംസ്ഥാന പ്രസിഡന്റ് ഷോളി വർഗീസ്, സെക്രട്ടറി ജോയ്സ് സാജൻ, ലത ഫിറോസ് എന്നിവർ പ്രസംഗിച്ചു. സൗണ്ട് ഒഫ് റെവലേഷൻ ബാൻഡ് ഗാനശുശ്രൂഷ നടത്തി. കോഴഞ്ചേരി,പന്തളം,അടൂർ,പത്തനംതിട്ട എന്നിവിടങ്ങളിലെ യോഗങ്ങൾക്ക് ശേഷം റാന്നിയിൽ ജില്ലാപര്യടനം സമാപിച്ചു. നാളെ യാത്ര കൊല്ലം ജില്ലയിൽ പ്രവേശിക്കും. 24ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സമാപിക്കും.