vadi
ഏറത്ത് പഞ്ചായത്തിലെ മഹർഷിക്കാവ് 42-ാം അംഗനവാടിയുടെ പുതിയ കെട്ടിടം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടാം ചെയ്യുന്നു.

അടൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുമ്പോൾ പ്രഥമ പരിഗണന നൽകേണ്ടവയാണ് അങ്കണവാടികളെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഏറത്ത് ഗ്രാമ പഞ്ചായത്തിലെ മഹർഷിക്കാവ് നാൽപത്തിരണ്ടാം നമ്പർ അങ്കണവാടിയുടെ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ അദ്ധ്യക്ഷനായിരുന്നു. ഐ.സി. ഡി എസ് സൂപ്പർവൈസർ കവിത, ജില്ലാപഞ്ചായത്ത് മെമ്പർ എസ്. കൃഷ്ണകുമാർ, റോഷൻ ജേക്കബ്, ശ്രീജാകുമാരി, അനിൽ പൂതക്കുഴി, എൽസി ബെന്നി, രാജേഷ് അമ്പാടിയിൽ, ശ്രീലേഖ ഹരികുമാർ, സ്വപ്ന. എ, പുഷ്പവല്ലി കെ, ഷിബില, രാജേഷ് മണക്കാല, സരസ്വതി ആർ, ലക്ഷ്മി ഡി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.വാർഡ് മെമ്പർ അഡ്വ ഡി. രാജീവ് സ്വാഗതം പറഞ്ഞു.