അടൂർ : പന്തളം തെക്കേക്കര പഞ്ചായത്ത് മലമ്പനി വിമുക്തമായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 14 വാർഡുകളും വിവിധ പരിശോധനകളും അവലോകന യോഗങ്ങളും കൂടി വാർഡുകളിൽ തദ്ദേശീയമായ മലമ്പനി കഴിഞ്ഞ പത്ത് വർഷത്തിലധികമായി പിടിപെട്ടിട്ടില്ല എന്ന കണ്ടെത്തലിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർഡുകൾ മലമ്പനി നിർമ്മാർജ്ജനം ചെയ്തതായി പ്രഖ്യാപിച്ചിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് ആരോഗ്യ സ്ഥിരം സമിതി ചെർമാൻ ശ്രീകുമാറിന് ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് കൈമാറി പഞ്ചായത്തുതല പ്രഖ്യാപനം നടത്തി. മെഡിക്കൽ ഓഫിസർ ഡോ.ശ്യാം പ്രസാദ് വിഷയാവതരണവും വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ വിദ്യാധരപ്പണിക്കർ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ പ്രിയ ജ്യോതികുമാർ , മെമ്പർമാരായ എ.കെ.സുരേഷ്,പൊന്നമ്മ വർഗീസ്,ശ്രീവിദ്യ, ശരത്ത്, അംബിക,ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബോബി.പി. തോമസ്, വിനോദ് എന്നിവർ സംസാരിച്ചു.