പത്തനംതിട്ട: കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ ആദ്യകാല അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി. ജി. സുബ്രഹ്മണ്യൻ പോറ്റിയുടെ അനുസ്മരണം നാളെ നടക്കും. രാവിലെ 10.30 ന് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആൻ സൂസതോമസ് അദ്ധ്യക്ഷത വഹിക്കും. റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ അനുസ്മരണ സന്ദേശം നൽകും. മുൻ രാജ്യസഭ ഉപാദ്ധ്യക്ഷൻ സാമുവൽ തോമസ്, റവ. ഡോ. ഫിലിപ് തോമസ്, പ്രൊഫ. അലക്‌സാണ്ടർ കെ. സാമുവൽ, പ്രൊഫ. ഐസക്ക് എബ്രഹാം, ജോർജ് ജേക്കബ് മുത്തൂറ്റ്, ജേക്കബ് തോമസ് മുളമൂട്ടിൽ എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ മാത്തമാറ്റിക്‌സ് അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ് വിക്ടർ ടി. തോമസ്, വൈസ് പ്രസിഡന്റ് കെ. ആർ. അശോക് കുമാർ, പ്രൊഫ. തോമസ് മാത്യു എന്നിവർ പങ്കെടുത്തു.