പത്തനംതിട്ട: ജോൺ പ്ലാമൂട്ടിൽ മാലക്കര രചിച്ച അനന്തം അഞ്ജാതം എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് രാവിലെ 10 ന് മാലക്കര മാർത്തോമ്മ സൺഡേ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി സജി ചെറിയാൻ പ്രകാശനം നിർവഹിക്കും. ആറൻമുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. റ്റോജി അദ്ധ്യക്ഷത വഹിക്കും. ആർ. സി. നായർ ആറൻമുള ആമുഖ പ്രഭാഷണം നടത്തും. കെ. ശിവദാസൻ നായർ, എ. പദ്മകുമാർ , പ്രൊഫ. പി. ആർ. ലളിതമ്മ, തോമസ് കെ. തോമസ്, ഫാ .എം. ജെ. ജോൺ, ഡോ. മാത്യൂസ് എം. ജോർജ്, രാജൻ മുട്ടോൺ എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ കേരള ലിറ്റററി ഫോറം ചെയർമാൻ ആർ.സി. നായർ ആറൻമുള , ജോൺ പ്ലാമൂട്ടിൽ, തോമസ് മാത്യു എന്നിവർ പങ്കെടുത്തു.