welcome

പത്തനംതിട്ട : ജില്ലാശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ദേശീയ ബാലചിത്രരചന മത്സരത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് പ്രൊഫ.കെ. മോഹനകുമാർ അദ്ധ്യക്ഷതവഹിച്ചു. ജില്ലാസെക്രട്ടറി ജി.പൊന്നമ്മ, അംഗങ്ങളായ ബാബു കോയിക്കലേത്ത്, കെ.കൃഷ്ണക്കുറുപ്പ്, ട്രഷറർ ആർ.ഭാസ്‌കരൻനായർ, കോഴഞ്ചേരി എ.ഇ.ഒ പി.ഐ.അനിത, ഹെഡ്മിസ്ട്രസ് ആശാതോമസ്, എം.എസ്.ജോൺ എന്നിവർ പങ്കെടുത്തു.
രക്ഷാധികാരികളായി സ്‌കൂൾമാനേജർ റവ.തോമസ് മാത്യു ,സംസ്ഥാനസമിതിയംഗം ബാബു കോയിക്കലേത്ത് , ചെയർമാൻ സാറ ബിന്ദുമാത്യൂസ് , വൈസ്ചെയർമാൻമാർ പ്രൊഫ.കെ.മോഹനകുമാർ, ജിജിവർഗീസ്, കൺവീനർ പി.ഐ.അനിത, ജോയിന്റ് കൺവീനർ ആശാതോമസ് , കോ - ഓർഡിനേറ്റർ കെ. കൃഷ്ണക്കുറുപ്പ് എന്നിവരെ തിരഞ്ഞെടുത്തു.