കലഞ്ഞൂർ: പാതിരിക്കൽ മുരുകാനന്ദാശ്രമത്തിലെ മുരുക ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം 18​ന് നടക്കും.രാവിലെ ആറിന് തന്ത്രി പ്ലാസ്ഥാനത്ത് മഠത്തിൽ ജിതേഷ് രാമരു രാമൻപോറ്റിയുടെ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമം,വൈകിട്ട് അഞ്ചിന് നേർച്ചക്കാവടി,താലപ്പൊലി,രാത്രി 7.30 മുതൽ തിരുവനന്തപുരം കമലദളം ഓർക്കസ്ട്രയുടെ ഭക്തിഗാനമേള.