adhalatt-
കോന്നി മെഡിക്കൽ കോളേജ് റോഡ് നിർമാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ അദാലത്ത്

കോന്നി: ഗവ.മെഡിക്കൽ കോളേജ് റോഡ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ അദാലത്തിൽ .90 ഭൂഉടമകൾ രേഖകൾ കൈമാറി. 139 സ്ഥലങ്ങൾ ഏറ്റെടുത്ത് വസ്തു ഉടമകൾക്കുള്ള പണം കൈമാറുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് അദാലത്ത് നടത്തിയത്.139 ഭൂമിയുടെ ഉടമകൾക്ക് 3.17 കോടി രൂപയാണ് വിലയായി കൈമാറുന്നത്. രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം ആവശ്യമുള്ളവർക്ക് വരും ദിവസങ്ങളിൽ കോന്നി പൊതുമരാമത്ത് ഓഫീസിൽ എത്തി.രേഖകൾ കൈമാറാൻ അവസരമുണ്ട്. അദാലത്തിൽ രേഖകൾ ഹാജരാക്കിയവരുടെ പ്രമാണം ഉടൻ രജിസ്റ്റർ ചെയ്ത് പണം കൈമാറും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ പേരിലേക്കാണ് പ്രമാണം രജിസ്റ്റർ ചെയ്യുന്നത്. ട്രഷറി വഴി ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറുന്നത്.കെ.യു.ജനീഷ്‌കുമാർ എം.എൽ.എ, പൊതുമരാമത്തു നിരത്തു വിഭാഗം എക്സികുട്ടീവ് എൻജിനീയർ ബി.വിനു, അസി. എക്സി. എൻജിനീയർ എസ്.റസീന,അസി.എൻജിനീയർ എസ്.അഞ്ചു എന്നിവർ അദാലത്തിനു നേതൃത്വം നൽകി.