documents

പത്തനംതിട്ട : എഴുമറ്റൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് ഡിബിറ്റിസെൽ വഴി വിതരണം ചെയ്യുന്ന ക്ഷേമപെൻഷനുകളിൽ ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ എന്നിവ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റുന്ന ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ 20 ന് മുമ്പായി ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെടുന്നവർ ആണെന്നുള്ള രേഖകളും (റേഷൻ കാർഡ്, ബി.പി.എൽ സർട്ടിഫിക്കറ്റ്), ആധാറിന്റെ പകർപ്പും നേരിട്ടോ, ചുമതലപ്പെടുത്തിയ ആളുകൾ മുഖേനയോ എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 04692650528, 9496042635.