പന്തളം: തിലകൻ സ്മാരക അവാർഡ് നേടിയ കവി പുള്ളിമോടി അശോക് കുമാറിനെ സി.പി.എം കടയ്ക്കാട് കിഴക്ക് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ അനുമോദിക്കും. ഇന്ന് വൈകിട്ട് 4ന് നടക്കുന്ന അനുമോദന യോഗത്തിൽ. ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് ഷാജി അദ്ധ്യക്ഷത വഹിക്കും. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം ലസിത നായർ ഉദ്ഘാടനം ചെയ്യും.മുഹമ്മദ് ഹാഷീം, ജഗദമ്മ ,അൻഷാദ്, അമീൻ, ജോസ് റഹ്മത്തുള്ള , ഫൈസൽ റഹ്മാൻ എന്നിവർ പ്രസംഗിക്കും.