അടൂർ : ദേശീയ റോഡ് സുരക്ഷാ വാരാചാരണത്തിന്റെ ഭാഗമായി കെ. എൻ. എം കോൺട്രാക്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വർദ്ധിച്ചു വരുന്ന റോഡ് അപകടങ്ങളിൽ പലതും അലക്ഷ്യമായ ഡ്രൈവിംഗ് കാരണമാണെന്ന് ക്‌ളാസ് നയിച്ച അടൂർ ജോയിന്റ് ആർ .ടി. ഒ എൻ. സി അജിത്കുമാർ പറഞ്ഞു. ട്രാഫിക് നിയമ ലംഘനങ്ങളും മദ്യപിച്ചുള്ള വാഹനമോടിക്കലും അനിയന്ത്രിത വേഗതയിൽ വാഹനം ഓടിക്കുന്നതും ഒട്ടനവധി അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട് പ്രോജക്ടിന്റെ മേൽനോട്ടത്തിൽ മലമേക്കര ആസാദ് ജംഗ്ഷൻ റോഡ് നവീകരിക്കുന്നതിന്റെ പ്രവൃത്തികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. റോഡിന്റെ നിർമ്മാണ ജോലികളുടെ കരാർ കെ .എൻ. എം കോൺട്രാക്ടേഴ്സ് പ്രൈവറ്റ് ലിമിറ്റ‌ഡ് ഇ കെ കെ സംയുക്തമായാണ് ഏറ്റെടുത്തിട്ടുള്ളത്. നിർമ്മാണ ജോലികളുടെ മേൽനോട്ടം സായി - ഓറിയോൺ കൺസൾട്ടൻസിനാണ്. പരിപാടിയുടെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് ജോയിന്റ് ആർ. ടി. ഒ അജിത്കുമാർ അടൂർ സമ്മാനം വിതരണം ചെയ്തു. പ്രൊജക്ട് മാനേജർ സലിം പി .എം അവബോധന ക്ലാസ് ഉദ്ഘാടനം ചെയ്തു. പ്രൊജക്ട് കോ- ഒാർഡിനേറ്റർ മനോജ് കുമാർ, അബ്ദുൽ ഷുക്കൂർ, ശ്യാംകുമാർ തുടങ്ങിയവർ ക്ലാസിനു നേതൃത്വം നൽകി.