 
തിരുവല്ല: ജില്ലാ ഒളിമ്പിക്സ് ഗെയിംസ് മത്സരങ്ങളുടെ ഭാഗമായി ടെന്നീസ്, ഹോക്കി, ബാസ്കറ്റ്ബാൾ മത്സരങ്ങൾ ഇന്നലെ തിരുവല്ലയിൽ തുടങ്ങി. ടെന്നീസ് തിരുവല്ല ട്രാവൻകൂർ ക്ളബിലും ഹോക്കി മാർത്തോമാ കോളേജിലും ബാസ്കറ്റ് ബാൾ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലുമാണ് നടക്കുന്നത്. ടെന്നീസ് മത്സരങ്ങൾ നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു. സനൽ ജി.പണിക്കർ അദ്ധ്യക്ഷനായി. ഡോ.പ്രസാദ് എ.ചീരമറ്റം,കുര്യൻ ഫിലിപ്പ്,പ്രമോദ് ഫിലിപ്പ് എന്നിവർ സംസാരിച്ചു. ബാസ്കറ്റ് ബാൾ മത്സരങ്ങൾ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ലെസ്ലി ഫിലിപ്പ് അദ്ധ്യഷനായി. ഹോക്കി മത്സരങ്ങൾ റവ.കെ.ഇ.വർഗീസ് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർ റെജിനോൾഡ് വർഗീസ് അദ്ധ്യഷനായി.
ബാസ്കറ്റ് ബാൾ ഫൈനൽ ഇന്ന് നടക്കും. യംഗ്‌സ്റ്റേഴ്‌സ് ക്ലബ്ബ് കുറിയന്നൂരും ക്രൈസ്റ്റ് തിരുവല്ലയും തിരുവല്ല ബാസ്‌ക്കറ്റ്‌ബാൾ ക്ലബ്ബും ടൗൺ ക്ലബ്ബ് അടൂരും സെമിഫൈനലിൽ പ്രവേശിച്ചു. യംഗ്‌സ്റ്റേഴ്‌സ് ക്ലബ് (68-14)ന് വൈ.എം.സി.എ തിരുവല്ലയെ പരാജയപ്പെടുത്തിയപ്പോൾ ടൗൺ ക്ലബ് അടൂർ സെന്റ് തോമസ് കോഴഞ്ചേരിയെ (52-31)നും മൂന്നാം ക്വാർട്ടർ ക്രൈസ്റ്റ് (56-30)ന് വൈ.എം.സി.എ കുറിയന്നൂരിനെയും തോൽപിച്ചു. അവസാന ക്വാർട്ടർ ഫൈനലിൽ തിരുവല്ല ബാസ്‌ക്കറ്റ്‌ബാൾ ക്ലബ്ബ് (60-40)ന് ടൗൺ ക്ലബ്ബ് കുറിയന്നൂരിനെ പരാജയപെടുത്തി. ഇന്ന് രാവിലെ നടക്കുന്ന സെമിഫൈനൽ മത്സരങ്ങളിൽ തിരുവല്ല ക്രൈസ്റ്റും തിരുവല്ല ബാസ്കറ്റ്ബാൾ ക്ലബ്ബുമായും രണ്ടാംസെമിയിൽ യംഗ്‌സ്റ്റേഴ്‌സ് കുറിയന്നൂരും അടൂർ ടൗൺ ക്ലബ്ബുമായും ഏറ്റുമുട്ടും. വൈകിട്ട് നാലിന് ഫൈനൽ മത്സരങ്ങൾ നടക്കും.