 
പത്തനംതിട്ട: ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി പത്തനംതിട്ട കാതോലിക്കറ്റ് കോളേജിൽ നടന്ന വെയ്റ്റ് ലിഫ്റ്റിംഗ് മത്സരം മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ .പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. വെയ്റ്റ് ലിഫ്റ്റിംഗ് ജില്ലാ സെക്രട്ടറി ഡോ. ജിജോ കെ.ജോസഫ് അത് ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി ഏബ്രഹാം.കെ.ജോസഫ്, വെയ്റ്റ് ലിഫ്റ്റിംഗ് ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ബിജിൽ പി ജോസ് എന്നിവർ പ്രസംഗിച്ചു.