ചെങ്ങന്നൂർ: രാജ്യത്ത് നടക്കുന്ന എല്ലാ ഭീകരപ്രവർത്തനങ്ങളുടെയും ബുദ്ധികേന്ദ്രം കേരളമായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പറഞ്ഞു. ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോപ്പുലർ ഫ്രണ്ട് ഭീകരതയ്‌ക്കെതിരെ ജനകീയപ്രതിരോധം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തീവ്രവാദം എല്ലാ അർത്ഥത്തിലും കേരളത്തെ പിടിമുറുക്കി കഴിഞ്ഞു. മുമ്പും കേരളത്തിൽ മതതീവ്രവാദത്തിന്റെ സാന്നിദ്ധ്യവും അക്രമവും ഉണ്ടായിരുന്നു. അവ ഒറ്റപ്പെട്ടതും ചുരുക്കം ചിലരിൽ ഒതുങ്ങുന്നതും വേണ്ടത്ര പിന്തുണ ലഭിക്കാത്തതുമായിരുന്നു. എന്നാൽ ഇന്ന് നടക്കുന്ന അക്രമങ്ങൾക്ക് വ്യാപകമായ പിന്തുണയും സഹായവും സംസ്ഥാന സർക്കാറിൽ നിന്നും ലഭിക്കുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് അഡ്വ.നാരായണൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെൽ കോഓർഡിനേറ്റർ അശോകൻ കുളനട,ദക്ഷിണമേഖല പ്രസിഡന്റ് കെ.സോമൻ,ബി.ഷ്ണകുമാർ,സജു ഇടക്കല്ലിൽ,വിമൽ രവീന്ദ്രൻ,എൽ.പി ജയചന്ദ്രൻ,കെ.ജി കർത്ത, പ്രമോദ് കാരയ്ക്കാട്,സതീഷ് കൃഷ്ണൻ,അനീഷ് മുളക്കുഴ, രമേശ് പേരിശേരി,രശ്മി സുഭാഷ്, ശ്രീജ പത്മകുമാർ എന്നിവർ പ്രസംഗിച്ചു.