16-mh-rasheed
ചെങ്ങന്നൂർ മുൻ എം.എൽ.എയും സി.പി.എം ചെങ്ങന്നൂർ താലൂക്ക് സെക്രട്ടറിയുമായിരുന്ന കെ.കെ രാമചന്ദ്രൻ നായരുടെ അനുസ്മരണം ജില്ല കമ്മിറ്റി അംഗം എം.എച്ച് റഷീദ് ഉദ്ഘാടനം ചെയ്യുന്നു..

ചെങ്ങന്നൂർ: മുൻ എം.എൽ.എയും സി.പി.എം ചെങ്ങന്നൂർ താലൂക്ക് സെക്രട്ടറിയുമായിരുന്ന കെ.കെ രാമചന്ദ്രൻ നായരുടെ അനുസ്മരണം സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ജില്ല കമ്മിറ്റി അംഗം എം.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം സി.കെ ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു .എം.കെ മനോജ്, വി.കെ .വാസുദേവൻ, ജയിംസ് ശമുവേൽ, വി.വി അജയൻ, പി ഉണ്ണികൃഷ്ണൻ നായർ. ജെബിൻ പി വർഗീസ്, ഹേമലത മോഹൻ, യു .സുഭാഷ് എന്നിവർ സംസാരിച്ചു. സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ സ്വാഗതവും വി.
ജി അജീഷ് നന്ദിയും പറഞ്ഞു.