ചെങ്ങന്നൂർ: ശബരിമല തീർത്ഥാടകർക്ക് അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ ചെങ്ങന്നൂർ ക്യാമ്പിൽ നിന്നും അന്നദാനം നൽകി. മകരവിളക്ക് ദർശനം തൊഴുതു മടങ്ങി ചെങ്ങന്നൂരിലെത്തിയ ആയിരത്തിലധികം സ്വാമിമാർക്കാണ് അന്നദാനം നൽകിയത്. വെള്ളിയാഴ്ച രാത്രി 8ന് ആരംഭിച്ച അന്നദാന വിതരണം പുലർച്ചെ 4വരെ നീണ്ടു. അഖിലഭാരത അയ്യപ്പസേവാ സംഘം അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ ഡി.വിജയകുമാർ, ബാബു കല്ലൂത്ര,ടി.സി. ഉണ്ണികൃഷ്ണൻ, ഹരി കല്ലുങ്കൽ, ഷാജി വേഴപ്പറമ്പിൽ, രാമചന്ദ്ര കൈമൾ,അംബി,ഹരികുമാർ മാന്നാർ എന്നിവർ നേതൃത്വം നൽകി.