ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്തിൽ സാമൂഹിക സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന ബി.പി.എൽ. വിഭാഗക്കാർ 20​നകം ആധാർ, റേഷൻ കാർഡുകളുടെ പകർപ്പുകൾ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം. അനധികൃതമായി ചിലർ പെൻഷൻ അക്കൗണ്ട് വഴി തുക കൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.