16-pci
പി.സി.ഐ കേരളാ യാത്രയുടെ ആലപ്പുഴ ജില്ലാ പര്യടന സമാപനം കൊടിക്കുന്നിൽ സരേഷ് എം പി ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: പി.സി.ഐ കേരളാ യാത്രയുടെ ആലപ്പുഴ ജില്ലാ പര്യടനം ചെങ്ങന്നൂരിൽ സമാപിച്ചു. വിവിധ യോഗങ്ങളിൽ പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ പള്ളിപ്പാട്, പാസ്റ്റർ പ്രഭ ടി തങ്കച്ചൻ, പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി എന്നിവർ പ്രസംഗിച്ചു.
കൊടിക്കുന്നിൽ സരേഷ് എം പി ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിന്റെ മുദ്രാവാക്യം ഏറ്റെടുത്ത പി.സി.ഐയുടെ നിലപാട് പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്‌സ് പാണ്ടനാട് അദ്ധ്യക്ഷത വഹിച്ചു.
മാവേലിക്കര രൂപതാ അദ്ധ്യക്ഷനും കാത്തലിക് ബിഷപ്പ് കൗൺസിൽ ഓഫ് ഇന്ത്യാ വൈസ് പ്രസിഡന്റും മദ്യ വർജ്ജന ജനകീയ മുന്നണി ചെയർമാനുമായ ഡോ.ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത ലഹരിവിരുദ്ധ സന്ദേശം നൽകി.പാസ്റ്റർ അജി ആന്റണി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ വി.വർഗീസ്,വൈ.എം.സി.എ സബ് റീജിയണൽ ചെയർമാൻ ജേക്കബ് വഴിയമ്പലം, പരിസ്ഥിതി​മനുഷ്യാവകാശ പ്രവർത്തകൻ മധു ചെങ്ങന്നൂർ, പാസ്റ്റർ തോമസ് എം.പുളിവേലിൽ, പാസ്റ്റർ കുര്യൻ മാത്യു എന്നിവർ പ്രസംഗിച്ചു.