16-sob-tn-raju
റ്റി.എൻ.രാജു

നാരങ്ങാനം:​ കുത്തിറക്കത്തിൽ നിയന്ത്രണംവിട്ട സ്‌കൂട്ടർ മറിഞ്ഞ് ഗൃഹനാഥൻ തൽക്ഷണം മരിച്ചു.നാരങ്ങാനം കക്കണ്ണിയിൽ വേലന്റെ മേമുറിയിൽ റ്റി.എൻ.രാജു (53) വാണ് മരിച്ചത്. ഞാലിപ്പറമ്പിൽ പടി ​- കോട്ടപ്പാറ​ മുടങ്ങിൽ റോഡിലെ കീരിപ്പാറ ഇറക്കത്തിലായിരുന്നു അപകടം. മരുമകനോടൊപ്പം സ്‌കൂട്ടറിൽ ഇറക്കമിറങ്ങി വരുമ്പോൾ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണംവിടുകയായിരുന്നു. താഴെയുള്ള വീടിന്റെ ഭിത്തിയിൽ വന്നിടിച്ച് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രാജുവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംസ്‌കാരം ഇന്ന് ഒരു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ:​ അങ്കണവാടി ജീവനക്കാരിയായ സുജാത. മക്കൾ:​ സൂര്യ, സുരഭി .