കൊ​ടുമൺ: അ​ങ്ങാ​ടി​ക്കൽ സർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി തി​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് രാ​വി​ലെ 9 മു​തൽ വൈകിട്ട് 4 വ​രെ അ​ങ്ങാ​ടി​ക്കൽ എ​സ്. എൻ. വി. ഹ​യർ സെ​ക്കൻഡ​റി സ്​കൂ​ളിൽ ന​ട​ത്തും. ക​ഴി​ഞ്ഞ അ​ര നൂ​റ്റാ​ണ്ടായി സി. പി. എം. ഒ​റ്റ​യ്​ക്കു മ​ത്സ​രി​ച്ച് വൻ ഭൂ​രി​പ​ക്ഷ​ത്തോടെ വി​ജ​യി​ച്ചുവ​രു​ന്ന ഭ​ര​ണ​സ​മി​തി​യാണ് ബാ​ങ്കി​ന് നി​ല​വി​ലു​ണ്ടാ​യി​രു​ന്നത്. ഇത്ത​വ​ണ സി. പി. എമ്മും സി. പി. ഐയും ത​മ്മിൽ മ​ത്സ​ര​ത്തി​ലാ​ണ്. 11 അം​ഗ ഭ​ര​ണ​സ​മി​തി​യിൽ 11 സി. പി. എം. സ്ഥാ​നാർ​ത്ഥി​ക​ളും 5 സി. പി. ഐ. സ്ഥാ​നാർ​ത്ഥി​കളും മ​ത്സ​രി​ക്കുന്നു. സി. പി. എം. എൽ. സി. സെ​ക്രട്ട​റി കെ. കെ. അ​ശോ​ക് കു​മാർ, വി.ശ​ശി​ധരൻ, ഷി​ബു ആർ., സു​ധീ​ഷ് കു​മാർ, പി. കെ. സു​ഗതൻ, പി. വി. സു​ന്ദ​രേ​ശൻ പാ​ലത്ത്, ദീ​പ എൽ., പ്ര​ശോ​ഭ, കെ. വി. അ​ജി​കു​മാർ, സുല​ജ, അനിൽ എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്നത്. നിക്ഷേ​പ മ​ണ്​ഡ​ലത്തിൽ നി​ന്ന് സ്​മിതിൻ എ​തി​രില്ലാ​തെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രുന്നു. സി. പി. ഐ. സ്ഥാ​നാർ​ത്ഥി​ക​ളാ​യി മുൻ കൊ​ടു​മൺ പ​ഞ്ചായ​ത്തു മെ​മ്പർ ലീ​ലാ​മ​ണി ര​മേശൻ, സു​ധീ​ഷ് കു​മാർ, അ​മ്മിണി, രാ​ധാ​മണി, ത​ങ്ക​പ്പൻ എ​ന്നി​വർ മ​ത്സ​രി​ക്കുന്നു.