കൊടുമൺ :ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് ഗ്രാമസഭ നാളെ രാവിലെ 10ന് അങ്ങാടിക്കൽ എസ്. എൻ. വി. എച്ച്. എസ്. എസിൽ ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശശിധരൻ, വാർഡ് മെമ്പർ ജിതേഷ് കുമാർ രാജേന്ദ്രൻ എന്നിവർ അറിയിച്ചു. കാട്ടുപന്നി ശല്യത്തിൽ നിന്ന് വിളകൾക്ക് സംരക്ഷണം, ഇടവിളകൃഷി എന്നീ പദ്ധതികൾക്ക് ഗുണഭോക്താക്കളുടെ അപേക്ഷ സ്വീകരിക്കും.