മല്ലപ്പള്ളി : മൂർഖൻ പാമ്പിനെ പിടികൂടി. മല്ലപ്പള്ളി മൂശാരിക്കവല ചെങ്കല്ലിൽ മിഥുൻ നിവാസിൽ മധുന്റെ വീടിന് സമീപമുള്ള പണി സാധനങ്ങൾ സൂക്ഷിക്കുന്ന ഷെഡ്ഡിൽ ഇന്നലെ രാത്രി എഴുമണിയോടെയാണ് മൂർഖൻ പാമ്പിനെ കണ്ടത്. വാവാ സുരേഷിനെ വിവരം അറിയിച്ചതിനെ തുടർന്ന് രാത്രി 10ന് എത്തിയ സുരേഷ് മാളത്തിൽ ഒളിച്ചിരുന്ന മൂർഖൻ പാമ്പിനെ പിടികൂടുകയായിരുന്നു. എകദേശം അറ് അടിയോളം നീളമുള്ള ആൺ വർഗത്തിൽപ്പെട്ട മൂർഖൻ ആണെന്നും വാവാ സുരേഷ് പറഞ്ഞു.