കുന്നന്താനം :കുന്നന്താനം പഞ്ചായത്തിൽ നിന്നും ദേശീയ വാർദ്ധക്യകാല പെൻഷൻ, ദേശീയ വികലാംഗ പെൻഷൻ, ദേശീയ വിധവ പെൻഷൻ എന്നിവ ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റുന്ന ബി.പി.എൽ ഗുണഭോക്താക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ഗുണഭോക്താവിന്റെ പേര് ഉൾപ്പെട്ട ബി.പി.എൽ റേഷൻ കാർഡ്, ആധാർ കാർഡ് (ആധാറിന് പകരം പെൻഷൻ ഐഡി നമ്പർ രേഖപ്പെടുത്തിയാലും മതി) എന്നിവയുടെ പകർപ്പ് 19നകം പഞ്ചായത്തിൽ ലഭ്യമാക്കേണ്ടതാണ്. പെൻഷൻ വീട്ടിലെത്തിച്ചു നൽകുന്നവരുടെ രേഖകൾ നൽകേണ്ടതില്ല.