പത്തനംതിട്ട: സി.പി.ഐ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ ഇന്ന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലേക്ക് മണ്ഡലം അടിസ്ഥാനത്തിൽ നടത്താനിരുന്ന മാർച്ചും ധർണയും മാറ്റിവച്ചതായി സി.പി. ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ അറിയിച്ചു. സംസ്ഥാനത്താകെ വർദ്ധിച്ചുവരുന്ന കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പാർട്ടി സംസ്ഥാന നേതൃത്വം പരിപാടികൾ ഉപേക്ഷിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ജില്ലയിൽ നടത്താൻ തീരുമാനിച്ച പ്രക്ഷോഭ പരിപാടികൾ മാറ്റിവയ്ക്കന്നതെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു.