
കോന്നി : കെ.എസ്.ആർ.ടി.സി കോന്നി ഡിപ്പോ പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി യാഡ് നിർമ്മാണം ഇന്ന് വൈകിട്ട് 4ന് ഗതാഗത മന്ത്രി ആന്റണിരാജു ഉദ്ഘാടനം ചെയ്യും. കോന്നി ചന്തമൈതാനിയിൽ ഉദ്ഘാടന സമ്മേളനം നടക്കും. 1.45 കോടി രൂപ ചെലവഴിച്ചാണ് യാഡ് നിർമ്മാണം നടത്തുന്നത്. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, കെ.എസ്.ആർ.ടി.സി എം.ഡി ബിജുപ്രഭാകർ, ജില്ലാകളക്ടർ ഡോ.ദിവ്യ എസ്.അയ്യർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജിസജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ.വി.നായർ തുടങ്ങിയവർ പങ്കെടുക്കും.