മെഴുവേലി: മെഴുവേലി പഞ്ചായത്ത് അഞ്ചാം വാർഡ് വഴിവിളക്കുകൾ പ്രകാശിക്കാത്തതിനാൽ ഇരുട്ടിൽ. വടക്കേക്കര മണ്ണിൽ ദേവീ ക്ഷേത്രം മുതൽ പത്തിശേരിൽ വരെയുള്ള ഇടറോഡിലാണ് വഴിവിളക്കുകൾ കണ്ണടച്ചത്. റോഡിന്റെ ഇരുവശവും കാടും പടലും നിറഞ്ഞതാനാൽ ഇഴജന്തുക്കളുടെ ശല്യം ഏറെയാണ്. പ്രദേശത്ത് രാത്രിയായാൽ സാമൂഹിക വിരുദ്ധ ശല്യം വർദ്ധിച്ചുവരികയാണെന്ന് സമീപവാസികൾ പരാതിപ്പെടുന്നു.