avaru
പറക്കോട് അവറുവേലിൽ ശ്രീ ഭദ്രകാളിദേവീ ക്ഷേത്രത്തിലെ അർച്ചനാ മണ്ഡപത്തിന്റെ സമർപ്പണം ക്ഷേത്രം തന്ത്രി ചെങ്ങന്നൂർ കിഴക്കേ താമരമംഗലത്ത് വാസുദേവൻ മധുസൂദനൻ നമ്പൂതിരി നിർവ്വഹിക്കുന്നു.

അടൂർ: ഏഴംകുളം ദേവീക്ഷേത്രത്തിന്റെ ഊരാണ്മ ക്ഷേത്രമായ പറക്കോട് അവറുവേലിൽ ഭദ്രകാളി ക്ഷേത്രത്തിലെ അർച്ചനാ മണ്ഡപത്തിന്റെ സമർപ്പണം ക്ഷേത്രം തന്ത്രി ചെങ്ങന്നൂർ കിഴക്കേ താമരമംഗലത്ത് വാസുദേവൻ മധുസൂദനൻ നമ്പൂതിരി നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് എൻ.ജഗദീശ്വരക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ക്ഷേത്രം സെക്രട്ടറി ജി.പത്മകുമാർ,വാർഡ് കൗൺസിലർ എം.അലാവുദീൻ, അടൂർ നഗരസഭ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു തുളസീധരക്കുറുപ്പ്, ഡി.ഗോപിമോഹൻ, അനിൽ നെടുമ്പള്ളിൽ, രാജൻ ശ്രീവത്സം തുടങ്ങിയവർ സംസാരിച്ചു.