പത്തനംതിട്ട : പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ പ്രവർത്തനവും അരും കൊലയും അവസാനിപ്പിക്കുക, സംഘ പരിവാർ പ്രവർത്തകരെ കൊലപ്പെടുത്തിയ മുഴുവൻ എസ്.ഡി.പി.ഐകൊലപാതകികളെയും അറസ്റ്റ് ചെയ്യുക, ഭീകരവാദികൾക്ക് ഒത്താശ ചെയ്യുന്ന പിണറായി സർക്കാരിന്റെ നിലപാട് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ ജനതാ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 4ന് ന് പന്തളം മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം നടക്കുന്ന ജനകീയ പ്രധിരോധ സമ്മേളനം മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് ഡോ.അബ്ദുൽ സലാം, ഒ.ബി.സി മോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ബി.ജെ.പി ജില്ലാ കമ്മിയുടെ നേതൃത്വത്തിൽ നാളെ വൈകുന്നേരം 4ന് പത്തനംതിട്ട മുനിസിപ്പൽ ഓപ്പൺ സ്റ്റേജിൽ നടക്കുന്ന സമ്മേളനം മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവുമായ സി പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി മുഖ്യ പ്രഭാക്ഷണം നടത്തും.ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ സൂരജ് അദ്ധ്യക്ഷത വഹിക്കും