17-chittayam
ഒളിമ്പിക്‌സ് മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാതല ഷട്ടിൽ ടൂർണമെന്റ് പന്തളത്ത് ഉത്ഘാടനം ചെയ്യുന്നു.

പന്തളം : വരാനിരിക്കുന്നത് കായികകേരളത്തിന്റെ നല്ല നാളുകൾ ആണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഒളിമ്പിക്‌സ് മത്സരങ്ങളുടെ ഭാഗമായി ജില്ലയിൽ നടക്കുന്ന മത്സരങ്ങളുടെ ഭാഗമായി യുള്ള ജില്ലാതല ബാഡ്മിന്റൺ മത്സരം പന്തളം ബാഡ്മിന്റൺ ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിനുരാജ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി രാജേഷ്, പന്തളം ബാഡ്മിന്റൺ ക്ലബ് പ്രസിഡന്റ് റോയി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.