പന്തളം : ജനുവരി 15 പാലിയേറ്റീവ് കെയർ ദിനത്തിന്റെ ആശയത്തെ ഉയർത്തിപ്പിടിച്ച് കുളനട പഞ്ചായത്തിലെ ഞെട്ടൂരിൽ കിടപ്പു രോഗിക്ക് വീൽചെയർ നൽകി. വാർദ്ധക്യസഹജമായ രോഗങ്ങൾ കൊണ്ട് കിടപ്പിലായിരുന്ന രോഗിക്ക് ഈ വീൽ ചെയർ ആശ്വാസമായി.ചടങ്ങിൽ ഇ.കെ നായനാർ പാലിയേറ്റീവ് കെയർ പന്തളം സോണൽ ഏരിയ സെക്രട്ടറി ഡോ.പി.ജെ.പ്രദീപ് കുമാർവീൽ ചെയർ നൽകി. സി.പി.എം പന്തളം ഏരിയാ കമ്മിറ്റി അംഗം വി.പി രാജേശ്വരൻ നായർ,സി.പി.എം കുളനട ലോക്കൽ സെക്രട്ടറി സായിറാം പുഷ്പൻ, കുളനടയിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ സി.പി.എം ഞെട്ടൂർ ബ്രാഞ്ച് സെക്രട്ടറി അശോകൻ എന്നിവർ പങ്കെടുത്തു.