പഴകുളം: കെ.എസ്.ടി.എ 31-ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിലെ മികച്ച അക്കാദമിക പ്രവർത്തനങ്ങൾ നടത്തിയ വിദ്യാലയങ്ങൾക്ക് നൽകിയ അംഗീകാരം അടൂർ സബ് ജില്ലയിൽ പഴകുളം കെ.വി.യു.പി സ്കൂൾ നേടി. കൊവിഡ് കാലത്ത് സ്കൂളിൽ നടപ്പാക്കിയ വ്യത്യസ്ഥങ്ങളായ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. പുരസ്കാരം കോഴഞ്ചേരിയിൽ നടന്ന കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് കവിതാ മുരളി ഏറ്റുവാങ്ങി. ചടങ്ങിൽ അദ്ധ്യാപകരായ കെ.എസ്.ജയരാജ്, സ്മിത.ബി, ശാലിനി.എസ് എന്നിവർ പങ്കെടുത്തു.