കോന്നി: കെ.എസ്.ഇ.ബി വകയാർ സെക്ഷൻ പരിധിയിലെ കുളത്തുങ്കൽ, പൂവൻപാറ, ഒതളക്കുഴി, പേരൂർക്കുളം, എം.എൽ.എപ്പടി, വകയാർ ട്രാൻസ്ഫോർമർ പരിധികളിൽ കെ.എസ്.ടി.പി റോഡ് പണികളുടെ ഭാഗമായി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കുമ്പഴ : ബഥേൽമറ്റം,നുണുങ്കൽപ്പടി, മൈലപ്ര നമ്പർ 1 ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. ചേറാടി, പത്തിശേരി, കുഴിക്കാട്ടുപ്പടി എന്നിവിടങ്ങളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും.