 
പത്തനംതിട്ട: സഹകാർ ഭാരതി കോഴഞ്ചേരി താലൂക്ക് സമ്മേളനവും സ്ഥാപക ദിനാചരണവും നടന്നു. ജില്ലാ പ്രസിഡന്റ് ജി.അനിൽ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.അരുൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി. മനോജ് സ്ഥാപകദിന സന്ദേശം നല്കി. വൈസ് പ്രസിഡന്റ് കെ.പുരുഷോത്തമൻ പിള്ള, ജില്ലാ സമിതിയംഗം സി.ആർ അരവിന്ദാക്ഷൻ, താലൂക്ക് സെക്രട്ടറി എം.ആർ.മഹേഷ്, ഉണ്ണികൃഷ്ണൻ മുട്ടത്തുകോണം എന്നിവർ പ്രസംഗിച്ചു. താലൂക്ക് ഭാരവാഹികൾ: കെ.അരുൺ (പ്രസിഡന്റ്), കെ.അനിൽ കുമാർ, മനോജ്, (വൈസ് പ്രസിഡന്റുമാർ), എം.ആർ. മഹേഷ് (സെക്രട്ടറി) രജീഷ് ഇളമല, രാജീവ് വലഞ്ചുഴി (ജോ.സെക്രട്ടറിമാർ),പി.ജി.സുനിൽകുമാർ (ട്രഷറാർ), ഉണ്ണികൃഷ്ണൻ മുട്ടത്തുകോണം (സംഘടനാ സെക്രട്ടറി) സുനി രാജു (മഹിളാ സെൽ കോർഡിനേറ്റർ), ശരത് ലാൽ (അക്ഷയശ്രീ കോർഡിനേറ്റർ). പത്തനംതിട്ട നഗരസഭ സമിതി പ്രസിഡന്റായി സുരേഷ് ബാബുവിനെയും സെക്രട്ടറിയായി അനിൽ ശരണ്യയെയും തിരഞ്ഞെടുത്തു.